• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പ്

(I) ഒരു അംഗീകൃത സ്ഥാപനത്തിൽ സാങ്കേതിക, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കോഴ്സ് ഫീസും മെയിൻ്റനൻസ് അലവൻസും നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.

(II) എംസിഎം സ്കോളർഷിപ്പുകൾക്കുള്ള വിദ്യാർത്ഥികളെ മെറിറ്റ്-കം-മീൻസ് അടിസ്ഥാനമാക്കി തിരഞ്ഞെടുക്കും.

(III) ഒരു മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ സാങ്കേതിക/പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കാൻ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ആയിരിക്കും സ്കോളർഷിപ്പ് ലഭിക്കുക.

(IV) മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ അല്ലാതെ ടെക്‌നിക്കൽ/പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്. എന്നിരുന്നാലും അത്തരം വിദ്യാർത്ഥികൾക്ക് ഹയർസെക്കണ്ടറി / ബിരുദതലത്തിൽ 50% കുറയാതെ മാർക്ക് ഉണ്ടായിരിക്കണം .

(V) തുടർന്നുള്ള വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭ്യമാക്കുന്നതിന് കഴിഞ്ഞ വർഷത്തെ കോഴ്സിന്റെ വിജയകരമായ പൂർത്തീകരണം ആവശ്യമാണ്

(VI) ഈ സ്കീമിന് കീഴിലുള്ള ഒരു സ്കോളർഷിപ്പ് ഉടമയ്ക്ക്, മറ്റു സ്കോളർഷിപ്പുകൾ/ സ്റ്റൈപ്പന്റ് ലഭിക്കാൻ പാടുള്ളത് അല്ല .

(VII) ഗുണഭോക്താവിൻ്റെ മാതാപിതാക്കൾ /രക്ഷിതാക്കൾ എന്നിവരുടെ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്.

(VIII) സ്കോളർഷിപ്പ് ലഭിക്കുന്നതിന് ആധാർ നമ്പർ ആവശ്യമാണ്.

(IX) ബന്ധപ്പെട്ട സംസ്ഥാന ഗവൺമെൻ്റ്/കേന്ദ്രഭരണ പ്രദേശം എന്നിവർക്കാണ് അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തുന്നതിനും, പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം. സമയക്രമം അനുസരിച്ച് സ്കോളർഷിപ്പിനു യോഗ്യരായ വിദ്യാർത്ഥികളുടെ ലിസ്റ്റ് ബന്ധപ്പെട്ട സംസ്ഥാന ഗവൺമെൻ്റ്/കേന്ദ്രഭരണ പ്രദേശം, മന്ത്രാലയത്തിലേക്ക് അയച്ചു നൽകുന്നു.

സ്കോളർഷിപ്പ് ഉത്തരവുകൾ കാണുക