• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A
ഡോ. ജയപ്രകാശ് പി
DTE
ഡോ. ജയപ്രകാശ് പി

ഡയറക്ടർ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ

ഡോ. ജയപ്രകാശ് പി. കേരളത്തിലെ കണ്ണൂർ ജില്ലയിൽ ജനിച്ചു. അദ്ദേഹം 1996-ൽ ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ (കലിക്കറ്റ് സർവകലാശാല) - ൽ നിന്ന് ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബി.ടെക്. ബിരുദം നേടി. തുടർന്ന് 2003-ൽ എം.ടെക്, 2009-ൽ പി.എച്ച്.ഡി.യും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡൽഹിയിൽ നിന്ന് പൂർത്തിയാക്കി. 2003-ൽ DAAD സ്കീമിന്റെ ഭാഗമായി ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡ്രെസിഡനിൽ തന്റെ മാസ്റ്റേഴ്സ് തിസിസ് നടത്തുകയും ചെയ്തു.

1997-ൽ പാലക്കാട് IRTC-യിൽ റിസർച്ച് അസോസിയേറ്റ് ആയി ജോലി ആരംഭിച്ച അദ്ദേഹം, 1998-ൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ എഞ്ചിനീയറായി സേവനം അനുഷ്ഠിച്ചു. 1999-ൽ അദ്ദേഹം ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂരിലെ ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ അധ്യാപകനായി ചേരുകയും, 2009-ൽ അസോസിയേറ്റ് പ്രൊഫസറായി, 2014-ൽ പ്രൊഫസറായി ഉയരുകയും ചെയ്തു. 2001 മുതൽ 2003 വരെ ഗവ. എഞ്ചിനീയറിംഗ് കോളേജ്, വയനാട് - ൽ പ്രൊഫസറും, മേധാവിയുമായിരുന്നു. ഡോ. ജയപ്രകാശ് പി , ടെക്‌നിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ (ECS) ആയും സേവനമനുഷ്ഠിച്ചു.

ഡോ. ജയപ്രകാശ് പി. നരോസ പബ്ലിഷിംഗ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡൽഹി, പ്രസിദ്ധീകരിച്ച "Power Quality and Distributed Generation" എന്ന ബുക്കിന്റെ സഹരചയിതാവുമാണ്. അദ്ദേഹം മൂന്ന് ഇന്ത്യൻ പേറ്റന്റുകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട് , 33 അന്താരാഷ്ട്ര ജേർണലുകളിൽ ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ഏകദേശം 115 അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ജേർണലുകൾക്കും കോൺഫറൻസുകൾക്കും അദ്ദേഹം റിവ്യൂവർ ആയി സേവനം അനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ ഗവേഷണ താൽപ്പര്യങ്ങൾ ഉൾക്കൊള്ളുന്നത് പവർ ക്വാളിറ്റി മെച്ചപ്പെടുത്തൽ, പവർ സിസ്റ്റങ്ങളിലേക്കുള്ള പവർ ഇലക്ട്രോണിക്സ് ആപ്ലിക്കേഷനുകൾ, ഇലക്ട്രിക് വാഹനങ്ങൾ, പുതുക്കാവുന്ന ഊർജം പരിവർത്തന സംവിധാനങ്ങൾ എന്നിവയാണ്.

പിഎച്ച്.ഡി (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി

എം.ടെക് (എനർജി സ്റ്റഡീസ് )

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി

ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)

ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കണ്ണൂർ. (കാലിക്കറ്റ് സർവകലാശാല)

  • ഗവേഷണ സംഭാവനകൾക്ക് IEEE കേരള വിഭാഗം നൽകുന്ന “Outstanding Researcher Award 2023”, 2024 ജനുവരി 13-ന് ലഭിച്ചു.
  • ജർമ്മനിയിലെ ഡ്രെസ്ഡനിലുള്ള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ 2002 മെയ് മുതൽ 2003 മാർച്ച് വരെയുള്ള കാലയളവിൽ എം ടെക് തീസിസ് വർക്കിനുള്ള “DAAD” സ്കോളർഷിപ്പ് ലഭിച്ചു.
  • 2000 മുതൽ ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനിൽ (LM28442) അംഗം..
  • 2008 മുതൽ യുഎസ്എയിലെ ഐഇഇഇയിലെ (90340302) സീനിയർ അംഗം.
  • 2011-ൽ, "Integrated H-bridge VSC with a zig-zag transformer based three-phase four-wire DSTATCOM" എന്ന ശീർഷകത്തിൽ ഇന്ത്യൻ പേറ്റന്റിനായി , TIFAC, IIT Delhi - യിൽ അപേക്ഷ സമർപ്പിച്ചു.
  • 2011-ൽ, "A novel transformer configuration for neutral current compensation" എന്ന ശീർഷകത്തിൽ ഇന്ത്യൻ പേറ്റന്റിനായി , TIFAC, IIT Delhi - യിൽ അപേക്ഷ സമർപ്പിച്ചു.
  • "Binary hybrid multilevel inverter for three phase grid connected solar PV system with maximum power point tracking and power quality improvement" എന്ന ശീർഷകത്തിൽ ഇന്ത്യൻ പേറ്റന്റിനായി , KSCSTE, Govt. of Kerala - യിൽ അപേക്ഷ സമർപ്പിച്ചു.

This page was designed by Mrs. Anza A.S, Apprentice, IT Division, under the guidance of the IT Division.