• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A
kkd1

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖല കാര്യാലയം കോഴിക്കോട്

കേരളത്തിലെ മലബാർ മേഖലയിൽ സാങ്കേതിക വിദ്യാഭ്യാസത്തിന് മേൽനോട്ടം വഹിക്കുന്ന ഒരു പ്രധാന ഭരണ സംവിധാനമായ , കോഴിക്കോട് സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയം 1984 ലാണ് സ്ഥാപിതമായത് . സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഡയറക്ടറേറ്റ്, കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ എന്നീ ജില്ലകളിലെ പോളിടെക്നിക് കോളേജുകൾ, ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകൾ , കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ , ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നീ സർക്കാർ സ്ഥാപനങ്ങളുടെ സാങ്കേതിക വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകോപനം നടത്തുന്നു. ജോയിൻറ് ഡയറക്ടർ മേധാവിയാകുന്ന ഈ കാര്യാലയത്തിൽ, അക്കാദമിക്, ഭരണപരമായ കാര്യങ്ങളിൽ ടിയാനെ സഹായിക്കുന്നതിനായി അസിസ്റ്റന്റ് ഡയറക്ടർ, ഇൻഡസ്ട്രിയൽ സ്‌കൂൾ ഇൻസ്പെക്ടർ, അക്കൗണ്ട്സ് ഓഫീസർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെ 24 ജീവനക്കാർ സേവനം നൽകുന്നു

സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സർക്കാർ നയങ്ങൾ നടപ്പിലാക്കുകയും, അക്കാദമിക പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുകയും, വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ നൈപുണ്യ വികസന പരിപാടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഡയറക്ടറേറ്റിന്റെ പ്രധാന ചുമതല

മേൽപ്പറഞ്ഞ ജില്ലകളിലെ എഞ്ചിനീയറിംഗ് കോളേജുകൾ ഒഴികെയുള്ള എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആഭ്യന്തര പരിശോധന നടത്തി, അക്കാദമിക്, ഭരണപരമായ കാര്യങ്ങളിൽ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിൽ ഈ കാര്യാലയം പ്രധാന പങ്ക് വഹിക്കുന്നു.വടക്കൻ മേഖലയിലെ യുവതീയുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ നൽകുന്ന പ്രൈവറ്റ് കെജിസിഇ, ജിഐഎഫ്ഡി സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് അംഗീകാരം നല്കുന്നത് ഈ കാര്യാലയത്തിൽ നിന്നുമാണ്

മലബാർ മേഖലയിലെ എയിഡഡ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് (പാലക്കാട്), സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ് (തിരൂർ), സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ് (കാഞ്ഞങ്ങാട്) എന്നിവയുടെ സ്റ്റാഫ് നിയമനത്തിന് അംഗീകാരം നൽകുകയും ശമ്പളമുൾപ്പെടെയുള്ള എല്ലാ ധനകാര്യ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത് ഈ സ്ഥാപനത്തിന്റെ പ്രവർത്തന ചുമതലയിൽ ഉൾപ്പെടുന്നു.

വെബ്സൈറ്റ് : NA