• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A
SDC2 SDC1

സൂപ്പർവൈസറി ഡെവലപ്‌മെൻ്റ് സെന്റർ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 1981- ൽ കളമശ്ശേരിയിൽ സ്ഥാപിതമായ സ്ഥാപനമാണ് സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്റർ. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള MHRD-യുടെ National Apprenticeship Training Scheme മുഖേന ത്രിവത്സര ഡിപ്ലോമ , ബി ടെക്, നോൺ എൻജിനീയറിങ് ബിരുദ കോഴ്സുകൾ (ബി.എ, ബി.എസ്.സി, ബി.കോം, ബി ബി എ , ബി സി എ ,ബി വോക് etc) പഠിച്ച ഉദ്യോഗാർത്ഥികൾക്ക് പഠന ശേഷം ഈ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ വിവിധ സർക്കാർ പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് അവസരം ലഭിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് പഠന ശേഷം പ്രായോഗിക പരിശീലനം നൽകുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

മേൽ സൂചിപ്പിച്ച കോഴ്സുകൾ പാസ്സായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അപ്രന്റീസ്ഷിപ്പിനായി അവസരം ലഭിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് sdcentre.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ സാധിക്കും . ബിരുദധാരികൾക്ക് കുറഞ്ഞത് 9000/- രൂപയും ഡിപ്ലോമ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 8000/- രൂപയും സ്റ്റൈപ്പെന്റായി ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.

സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വിവിധ ജില്ലകളിലായി കേന്ദ്രീകൃത വാക് -ഇൻ -ഇന്റർവ്യൂ കൾ നടത്തി വരുന്നു . ഇതിലൂടെ ഉദ്യോഗാർത്ഥികൾക്ക് കമ്പനികളിലേക്കുള്ള ഇന്റർവ്യൂകളിൽ നേരിട്ട് പങ്കെടുക്കാനും നിയമനം നേടാനും സാധിക്കുന്നു.

കൂടാതെ ഈ സ്ഥാപനത്തിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് (ADISE) എന്ന ഒരു വർഷ (രണ്ട് സെമസ്റ്റർ) സർക്കാർ അംഗീകൃത പാർട് ടൈം ഡിപ്ലോമ കോഴ്സ് നടത്തപ്പെടുന്നു. കേരളത്തിൽ ഈ സ്ഥാപനത്തിൽ മാത്രമാണ് ഈ കോഴ്സ് നിലവിൽ നടത്തപ്പെടുന്നത്. ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കൺട്രോളറുടെ സർട്ടിഫിക്കറ്റ് ലഭിക്കും. യോഗ്യത: ബിടെക് / ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ / ബി എസ് സി (ഫിസിക്സ്, കെമിസ്ട്രി) എന്നിവയാണ്. തൊഴിൽ പരിചയമുള്ളവർക്ക് അഡ്മിഷന് മുൻഗണന ലഭിക്കും .

കേന്ദ്ര തൊഴിൽ നിയമപ്രകാരം ഓരോ വ്യവസായ സ്ഥാപനത്തിലും നിശ്ചിത എണ്ണം സേഫ്റ്റി ഓഫിസർമാരെ നിയോഗിക്കണം. ഇത്തരത്തിലുള്ള സേഫ്റ്റി ഓഫീസർമാരുടെ കുറവ് നികത്താൻ സെൻട്രൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ കരിക്കുലം പ്രകാരം തയ്യാറാക്കിയതാണ് ഈ കോഴ്സിന്റെ സിലബസ്. സംസ്ഥാനത്ത് സേഫ്റ്റി ഓഫീസർമാരായി ജോലി നേടാനുള്ള യോഗ്യതയായി ഈ കോഴ്സ് നിശ്ചയിച്ചിട്ടുണ്ട്.

വെബ്സൈറ്റ് : https://www.sdcentre.org/