• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A
About Department

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച്

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംസ്ഥാനത്തെ എല്ലാ സാങ്കേതിക വിദ്യാഭ്യാസ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നു. നിലവിൽ 12 എഞ്ചിനീയറിംഗ് കോളേജുകൾ (9 ഗവ. കോളേജുകളും 3 ഗവ. എയ്ഡഡ് കോളേജുകളും), 52 പോളിടെക്നിക് കോളേജുകളും (46 ഗവ. പോളിടെക്നിക്കുകളും 6 ഗവ. എയ്ഡഡ് പോളിടെക്നിക്കുകളും), 3 ഫൈൻ ആർട്സ് കോളേജുകളും, 39 ടെക്നിക്കൽ ഹൈസ്കൂളുകളും, 17 കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ഉണ്ട്. തയ്യൽ, വസ്ത്ര നിർമ്മാണ കേന്ദ്രങ്ങൾ എല്ലായിടത്തും പ്രവർത്തിക്കുന്നു സംസ്ഥാനം, ഡയറക്ടറേറ്റിൻ്റെ നിയന്ത്രണത്തിൽ. കൂടാതെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായുള്ള 150-ഓളം വരുന്ന എഞ്ചിനീയറിംഗ് കോളേജുകളുടെ പഠന സംബന്ധിയായ നിയന്ത്രണങ്ങളും ഈ ആസ്ഥാന കാര്യാലയം നിര്‍വഹിക്കുന്നുണ്ട്.

രണ്ട് മേഖലാ കാര്യാലയങ്ങള്‍, ഒരു സാങ്കേതിക അദ്ധ്യാപക പരിശീലന-ഗവേഷണ സ്ഥാപനം (SITTR) , സൂപ്പര്‍വൈസറി ഡവലപ്പ്മെന്‍റ് സെന്‍റര്‍ ഇന്‍റസ്ട്രി-ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ററാക്ഷന്‍ സെല്‍ എന്നിവ വകുപ്പിന്‍റെ ആകെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ വിധം ഈ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക പരീക്ഷാ കണ്ട്രോളറുടെ കാര്യാലയം ഡിപ്ലോമ തലത്തിലുള്ള പരീക്ഷകളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നു.

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നിലവാരം സംരക്ഷിക്കുന്നതുള്‍പ്പടെയുള്ള, മേല്‍ പറഞ്ഞ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ആസ്ഥാന കാര്യാലയമാണ്. സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ വിവിധ മാര്‍ഗങ്ങള്‍ കാലോചിതമായി സ്വീകരിക്കുന്നതിന് ഈ വകുപ്പ് ബദ്ധശ്രദ്ധ പുലര്‍ത്തുന്നുണ്ട്. തന്മൂലം കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ ലോകമെമ്പാടും വലിയതോതില്‍ സ്വീകാര്യരാകുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പരിചയ സമ്പന്നരും പ്രഗത്ഭരുമായ വിദ്യാഭ്യാസ വിചക്ഷണരുമായി സംവദിക്കുന്നതിനും ഈ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ഗ്രഹിക്കുന്നതിനും ലോകമെമ്പാടുമുള്ള മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വകുപ്പ് അവസരം സൃഷ്ടിക്കുന്നു.

വ്യവസായ സ്ഥാപനങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപെടലുകള്‍ പ്രോല്‍സാഹിപ്പിക്കുക വഴി വ്യവസായ മേഖലയുടെ ആനുകാലികമായ ആവശ്യങ്ങള്‍ എന്തെന്ന് മനസിലാക്കി പാഠ്യ വിഷയങ്ങളില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് വകുപ്പ് ശ്രദ്ധ ചെലുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍, പരിചയ സമ്പന്നത, വിദഗ്ദ്ധരുടെ സേവനം എന്നിവ ഉപയോഗപ്പെടുത്തി, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും വകുപ്പ് നടത്തുന്നുണ്ട്.