• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A
Vision and Mission

ദർശനവും ദൗത്യവും

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നയ രൂപീകരണം നടത്തുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുക, സര്‍ക്കാര്‍ സഹായത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക, വ്യവസായ മേഖലയുമായും ദേശീയ തലത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും പരസ്പരം കൈമാറുക.